ആമുഖം
സൗദി അറേബ്യ ഈസ്റ്റേൺ പ്രൊവിൻസിലെ ഇൻഡസ്ട്രിയൽ സിറ്റിയായ ജുബൈലിൽ 1994-ലാണ് ജുബൈൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ സ്ഥാപിതമാകുന്നത്. കേരളാ നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) എന്ന ഇസ്ലാഹീ പ്രബോധക സംഘടനയുടെ പോഷക ഘടകമെന്ന നിലയ്ക്കാണ് അതിന്റെ പ്രവർത്തനം. വിശുദ്ധ ഖുർആനിലേക്കും മുഹമ്മദ് നബി(സ്വ)യുടെ സുന്നത്തിലേക്കും, അവ പഠിപ്പിക്കുന്ന അടിസ്ഥാന ആദർശമായ തൌഹീദിലേക്കും പ്രവാസീ മലയാളികളെ പ്രാമാണികമായി ക്ഷണിക്കുക എന്നതാണ് സെന്ററിന്റെ മുഖ്യ ലക്ഷ്യം.
പരപ്പനങ്ങാടി സഹോദരങ്ങളുടെ താമസ സ്ഥലത്ത് കൊച്ചു സൌകര്യങ്ങളിൽ നിന്ന് ആരംഭിച്ച ഇസ്ലാഹീ സെന്റർ, ഇന്ന് ജുബൈലിലെ പ്രവാസീ സമൂഹത്തിൽ വിശാലമായ വേരോട്ടം നടത്തിക്കഴിഞ്ഞിട്ടുണ്ട്. മത പ്രബോധനത്തോടൊപ്പം, മതമനുശാസിച്ചിട്ടുള്ള, വിദ്യാഭ്യാസം, സാമൂഹ്യ സേവനം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിലും സെന്ററിന്റെ സജീവമായ ശ്രദ്ധയുണ്ട്.
സെന്റർ ആസ്ഥാനത്തു വെച്ച് തദ്കിറ ക്ലാസുകൾ, ലേൺ ദി ഖുർആൻ ക്ലാസുകൾ, അന്നസ്വീഹ ദർസുകൾ തുടങ്ങിയ പഠന സംരംഭങ്ങൾ നടന്നു വരുന്നു. കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ കെ.ജി മുതൽ 7-ആം സ്റ്റാൻഡേർഡ് വരെയുള്ള അൽമനാർ മദ്റസ, മികച്ച അധ്യാപികമാരുടെ കീഴിൽ നടക്കുന്നുണ്ട്. വിദ്യാഭ്യാസ സഹായങ്ങൾ, ആതുര ശുശ്രൂഷാ എയ്ഡുകൾ, വിധവാ പെൻഷനുകൾ, വീടു നിർമ്മാണ സഹായങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സെന്ററിന്റെ കീഴിൽ അമാന റിലീഫ് വിംഗ് പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ ഹജ്ജ് – ഉംറ സേവനങ്ങളും സെന്റർ നടത്തുന്നുണ്ട്.
യുവഘടകമായ ഐ.എസ്.എം ജുബൈൽ, വനിതാ വിഭാഗമായ എം.ജി.എം ജുബൈൽ എന്നീ കീഴ്ഘടകങ്ങൾ സെന്ററിനുണ്ട്. ഇസ്ലാമിക പ്രബോധന രംഗത്ത് രണ്ടു ഘടകങ്ങളും സദാ പ്രവർത്തന നിരതമാണ്.
ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറിയേറ്റ്
മുഹമ്മദ് കബീര്‍ സലഫി
മുഹമ്മദ് ശരീഫ്
ഗസാലി ബറാമി
നിസാറുദ്ദീൻ ഉമർ റാവുത്തർ
അമീർ അസ്ഹർ
അയ്യൂബ് സുല്ലമി സി
അബ്ദുൽ ലത്തീഫ് കെ പി
ആഷിഖ് മാത്തോട്ടം
അജാസ് മുകളേല്‍
റിയാസ് യു കെ
അലി റഷീദ്
Our Upcoming Event
Our Educational & Social Wings
Find Indian Islahi Center Across KSA
സൗദി അറേബ്യയിലെ ഞങ്ങളുടെ 18 സെന്ററുകളും കമ്മിറ്റി ഭാരവാഹികളെയും കാണാൻ മാപ്പിലെ മാർക്കറുകളിൽ ക്ലിക്ക് ചെയ്യുക.
All 18 Regional Centers
Click a location to open its committee pop-up
Street map unavailable. The built-in map is still available.